കൽപ്പറ്റ: കുടിവെള്ളത്തിനായി നെട്ടോട്ടമോടി വയനാട് നിവാസികൾ .കടുത്ത വേനലിൽ ജലസ്രോതസുകൾ വറ്റാൻ തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കത്തുന്ന വെയിലിൽ വിളകളും വ്യാപകമായി നശിക്കുകയാണ്. കർണാടക അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ വരൾച്ചയ്ക്കു സമാനമാണ് അവസ്ഥയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ ജില്ലയിൽ പലേടത്തും ഭൂഗർഭ ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകുന്നതായാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സ്വകാര്യ കുഴൽക്കിണർ നിർമാണത്തിനു ജില്ലാ ഭരണകൂടം താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും കാർഷിക, ഗാർഹിക ആവശ്യത്തിനുള്ള വെള്ളത്തിന് വലയുകയാണ് ജനം.
കൂടാതെ ജില്ലയിലെ ചെറു തോടുകളിൽ മിക്കതും വറ്റി. പുഴകളിൽ ജലവിതാനം താഴുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ അനുദിനം കുറയുകയാണ് ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ ജില്ല രൂക്ഷമായ ജലപ്രതിസന്ധിയിലാകുമെന്നു ജനങ്ങൾ പറയുന്നു.
Post Your Comments