കൊച്ചി: സംവിധായകന് റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി.ആല്‍വിന്റെ വീട്ടില്‍ കയറി സ്ത്രീകളെയും ഉപദ്രവിച്ച സംഭവത്തിൽ പോലീസ് കേസും ഉണ്ട്. 20 ഓളം ഗുണ്ടകളുമായെത്തിയായിരുന്നു ആക്രമണം.
റോഷന്റെ വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ആക്രമണത്തിന് കാരണമായത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്റെ സഹ സംവിധായകനായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനും മറ്റും കാരണം.. ഈ സെറ്റിലെ രണ്ട് സഹായികളെ റോഷന്‍ പറഞ്ഞു വിട്ടിരുന്നു. തന്റെ പെണ്‍ സുഹൃത്തുമായി ഇവര്‍ അടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ സിനിമാ സംഘടനകളിലും നിർമാതാവ് പരാതി നൽകുകയായിരുന്നു.
Post Your Comments