തൃശൂര്‍ : പ്രളയകാലത്ത് വെള്ളം കയറിയ വീടുകളില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. വേനല്‍ കടുത്തതോടെ ഭൂമി വിണ്ടു കീറുകയും വീടിന്റെ തറകള്‍ ഇരിക്കുകയുമായിരുന്നു. ഇതോടെയാണ് വിള്ളലുകള്‍ പ്രത്യക്ഷമായത്. മണലൂര്‍ പഞ്ചായത്തിലെ വെള്ളേന്തടം പ്രദേശത്തെ ഇരുപതോളം വീടുകളിലാണ് വേനല്‍ കനത്തതോടെ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. സമീപത്തെ റോഡിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ചിറയത്ത് ബീന അനിലിന്റെ വീടിന്റെ തറയുള്‍പ്പെടെ വിണ്ടു പൊളിഞ്ഞു. വിള്ളല്‍ ദിവസം തോറും കൂടി വരികയാണ്.
സമീപവാസികളായ രജീവ് വലിയ പറമ്പില്‍, അറക്കപറമ്പില്‍ വാസു, ബീന ബാബു പെരിങ്ങാട്ട്, സനിത തിലകന്‍ കാരയില്‍, സജിനി പവിത്രന്‍ പുതുവീട്ടില്‍, ഷീലപുളിപറമ്പില്‍, ഗംഗ വാക്കാട്ട്, ഷീജ കല്ലാട്ട്, ഷീജ രാജന്‍ കുന്നത്തുള്ളി, രാമനുണ്ണി വലിയപറമ്പില്‍, സെന്ന് കല്ലാറ്റ്, വിജയ് പെടാട്ട്, ചന്ദ്രന്‍ തുരുത്തിയില്‍, ബിന്ദു മനോജ് പ്ലാക്കല്‍, കുമാരി വേലായുധന്‍ കോറോട്ട് എന്നിവരുടെ വീടുകള്‍ക്കും വിള്ളലുണ്ട്. പ്രളയ കാലത്ത് ഒന്നര മീറ്റര്‍ ഉയരത്തില്‍ വീടിന്റെ അകത്തും പുറത്തും ആഴ്ചകളോളം വെള്ളം കെട്ടി നിന്ന വീടുകളാണ് ഇത്.
Post Your Comments