Latest NewsKeralaNews

കോടതിയലക്ഷ്യ കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഡീനിന് ഒരുമാസത്തെ സാവകാശം

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഡീനിന് ഒരു മാസത്തെ സാവകാശം സര്‍ക്കാര്‍ അനുവദിച്ചു. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ത്താലിനെതിരെ സര്‍വകക്ഷി യോഗം വിളിക്കാന്‍ ആലോചിക്കുന്നുവെന്ന് അഡീഷണല്‍ എജി കോടതിയില്‍ അറിയിച്ചു.

ഡീന്‍ കുര്യാക്കോസിനൊപ്പം കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എം. സി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന കോടതി വിധി അറിയില്ലേ എന്നും ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേരെത്തെ ചോദിച്ചിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെ 198 കേസുകളില്‍ പ്രതിയാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button