
മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ മരണത്തോടെ ഗോവന്‍ രാഷ്ട്രീയത്തിൽ അധികാരം പിടിക്കാൻ കളികളുമായി വീണ്ടും കോൺഗ്രസ്. പരീക്കർ ഇന്നലെയാണ് മരണപ്പെട്ടത്. എന്നാൽ മിനിയാന്ന് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും അതിനാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു കോൺഗ്രസ് ഗവർണ്ണർക്ക് കത്ത് നൽകിയിരുന്നു.ഏത് വിധേനയും അധികാരം പിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് കോണ്‍ഗ്രസ്. അറ്റകൈ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം കോണ്‍ഗ്രസ് സജീവമാക്കുകയും ചെയ്തു. 2017 ല്‍ ഫെബ്രുവരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 17 സീറ്റുകളായിരുന്നു അന്ന് കോണ്‍ഗ്രസ് നേടിയത്. എന്നാൽ പിന്നീട് ഒരു എംഎൽഎ മരിക്കുകയും അഞ്ചു പേര് പാർട്ടി വിടുകയും ചെയ്തു. ഇതോടെ 11 ആണ് കോൺഗ്രസിൻറെ അംഗങ്ങളുടെ ബലം. എന്നാല്‍ സഖ്യകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു. നിയമസഭയിൽ മുഖ്യമന്തിയുൾപ്പെടെയുള്ള ബിജെപി എംഎൽഎമാരുടെ എണ്ണം 13 ആണ്.
എന്നാല്‍ പരീക്കറുടെ മരണത്തോടെ ഇത് 12 ആയി കുറഞ്ഞു.അതേസമയം കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം പതിനാലുമാണ്. ഈ അവസരത്തിലാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യം വീണ്ടും കോണ്‍ഗ്രസ് ഉന്നയിച്ചത്. സഖ്യകക്ഷികളേയും ചേര്‍ത്ത് ഇപ്പോഴും ബിജെപിക്ക് 20 അംഗങ്ങള്‍ നിയമസഭയില്‍ ഉണ്ട്. 19 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗ സംഖ്യ.കോണ്‍ഗ്രസ് എത്രയൊക്കെ നീക്കങ്ങള്‍ നടത്തിയാലും ബിജെപിക്ക് ഗോവയില്‍ അധികാരം നഷ്ടമായേക്കില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments