![](/wp-content/uploads/2019/03/flz.gif)
കൊച്ചി: ഫ്ളക്സിന് പകരം വെയ്ക്കാവുന്ന ഫ്ളക്സ് ഉപയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദ ഉല്പന്നവുമായി ബംഗളൂരു ആസ്ഥാനമായ യൂണിവേഴ്സല്‍ പ്രോഡക്ട്സ് രംഗത്ത്.
ഇത്തരത്തിൽ രാജ്യത്ത് തന്നെ ആദ്യമായാണ് ഫ്ളക്സിന് പകരം വെയ്ക്കാവുന്ന ഇത്തരമൊരു ഉത്പന്നമെന്ന് അദ്ദേഹം പറഞ്ഞു. ഇവ 100% പിവിസി വിമുക്തവും 100% റീസൈക്കിള്‍ ചെയ്യാവുന്നതുമാണെന്ന് ഐഎസ്/ഐഎസ്ഒ 15985 റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവ മാരകമായ വാതകങ്ങള്‍ പുറത്തുവിടുന്നില്ലെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. കേരളത്തില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ചില ജില്ലകളിലും കര്‍ണാടക, ഛത്തീസ്ഗഡ് തുടങ്ങി ചില സംസ്ഥാനങ്ങളിലും ഇക്കോസൈന്‍സ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കും2020-ഓടെ റീസൈക്കിള്‍ ചെയ്യാനാകാത്ത വസ്തുക്കളും നിരോധിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഖരമാലിന്യ സംസ്കരണം സംബന്ധിച്ച നയം പാസ്സാക്കിയിട്ടുണ്ട്. ഇതില്‍ പിവിസി ഫ്ളക്സിന് പകരമായി റീസൈക്കിള്‍ ചെയ്യാവുന്ന പോളിയെത്ലീന്‍ (പിഇ) ഉപയോഗിക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാതൊരുവിധ ദോഷഫലങ്ങളും ഇല്ലെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള പിഇ ഇക്കോസൈന്സിന്റെ പ്രസക്തി .
Post Your Comments