കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവർന്നത്.
ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് അനു എന്ന പേരുള്ള വ്യക്തിയുമായി യുവാവ് സൗഹൃദം സ്ഥാപിച്ചത്. താൻ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെംഗളൂരുവിലെ കോളേജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട് വന്നാൽ നേരിൽ കാണാമെന്നും അറിയിച്ച് യുവാവിന് മെസേജ് അയച്ചു.
മോഷണശ്രമം ചെറുത്ത തൃശൂര്‍ സ്വദേശി സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു
തുടർന്ന്, യുവാവ് കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തുകയായിരുന്നു. ഈ സമയം കാറിൽ എത്തിയ രണ്ട് പ്രതികൾ ചെറുപ്പക്കാരനോട് നിങ്ങൾ ഒരു പെൺകുട്ടിക്ക് മെസേജ് അയച്ചിരുന്നോ എന്ന് ചോദിച്ചു. ഞങ്ങൾ ആ പെൺകുട്ടിയുടെ സഹോദരന്മാർ ആണെന്നും ഞങ്ങൾക്ക് പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റി.
സഹോദരിക്ക് മെസേജ് അയച്ചതിന് പോലീസിൽ പരാതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും യുവാവിന്‍റെ പേഴ്‌സിലെ പണവും, അക്കൗണ്ടിൽ നിന്നും 23000 രൂപയും കവർന്നെടുത്ത ശേഷം റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട്, യുവാവ് സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും സുഹൃത്തുക്കൾ വഴി പരാതി നൽകുകയും ചെയ്തു.
സാംസംഗ് ഗാലക്സി എ34 5ജി ഓഫർ വിലയിൽ വാങ്ങാം! ഗംഭീര ഇളവുകളുമായി ആമസോണും ഫ്ലിപ്കാർട്ടും
തുടർന്ന്, സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. ഇവരെ പിന്തുടർന്ന പോലീസ് കോലഞ്ചേരി ടൗണിൽ വച്ച് പോലീസ് ജീപ്പ് വട്ടം വെച്ച് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികൾ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു. പിന്നീട് പോലീസ് രാമമംഗലം പാലത്തിന് സമീപത്തുവെച്ച് സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.
പ്രതികൾ വർഷങ്ങളായി ബെംഗളൂരുവിലും ഗോവയിലും ആയി താമസിച്ചു വരികയായിരുന്നു. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Post Your Comments