ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് തേടി പാര്‍ട്ടി വക്താവും നടിയുമായ ഖുശ്ബു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.
ഖുശ്ബുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി പാര്‍ട്ടിയുടെ കലാവിഭാഗം സംസ്ഥാന പ്രസിഡന്റ് അശോക് കുമാറാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം ടി.എന്‍.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എസ്. തിരുനാവക്കശര്‍, എ.ഐ.സി.സി. അംഗം പട്ടുക്കോട്ടൈ രാജേന്ദ്രന്‍ എന്നിവരും തിരുച്ചിറപ്പള്ളിയില്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി രംഗത്തുണ്ട്.
2010-ല്‍ ഡി.എം.കെ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു 2014-ലാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ;നാട്ടില്‍ ഒമ്പതും പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്നത്. കന്യാകുമാരിയില്‍ മത്സരിക്കാന്‍ 26 പേരാണ് രംഗത്തുള്ളത്. സംവരണ മണ്ഡലമായ തിരുവള്ളൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ 10 പേരും രംഗത്തുണ്ട്.
Post Your Comments