കാർ നിർമാണത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. നൂതന രൂപകൽപ്പന കൂടാതെ ല്‍ട്രോസില്‍ നല്‍കിയിട്ടുള്ള അല്‍ഫാ (അജയ്ല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്ഫോമിലായിരിക്കും വിവിധ മോഡലുകൾ ടാറ്റ നിർമിക്കുക. ഹാച്ച്‌ബാക്ക് മോഡലായ ടിയാഗോ, സെഡാന്‍ മോഡലായ ടിഗോര്‍, കോംപാക്‌ട് എസ്.യു.വിയായ നെക്സോണ്‍ എന്നീ വാഹനങ്ങൾ ഇനി മുതൽ അല്‍ഫാ പ്ലാറ്റ്ഫോമായിരിക്കും നൽകുക. കൂടുതല്‍ കരുത്തും താരതമ്യേന ഭാരം കുറഞ്ഞതുമാണ് അല്‍ഫാ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യകത. ഇത് വാഹനത്തിന്റെ ഭാരത്തെ കുറയ്ക്കുന്നു. നിലവില്‍ ടിയാഗോ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ ടാറ്റയുടെ തന്നെ എക്സ്‌ഒ പ്ലാറ്റ്ഫോമിലും, നെക്‌സോൺ എക്സ്1 ആര്‍കിടെക്ചറിലുമാണ് നിർമിക്കുന്നത്.
Post Your Comments