തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് തുടങ്ങും. രണ്ടു ഘട്ടമായാണ് മൂല്യനിര്‍ണയം നടക്കുക. മേയ് രണ്ടിനാകും മൂല്യനിര്‍ണയം അവസാനിക്കുക. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് വിലക്കുണ്ടാകും.
14 ദിവസമായി നടക്കുന്ന മൂല്യ നിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. ഇത് 13-ന് അവസാനിക്കും. 25ന് ആരംഭിക്കുന്ന രണ്ടാംഘട്ടം മേയ് രണ്ടിന് അവസാനിക്കുകയുംചെയ്യും. 9.30 മുതല്‍ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂര്‍ മൂല്യനിര്‍ണയവും അതിനുശേഷം അരമണിക്കൂര്‍ മാര്‍ക്ക് ടാബുലേഷനുമാണ്. ഇതിനിടയില്‍ 12.30 മുതല്‍ 1.30 വരെ ഇടവേളയാണ്. നിശ്ചയിച്ച സമയം മുഴുവന്‍ മൂല്യനിര്‍ണയത്തിന് വിനിയോഗിക്കണം. മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും ശുപാര്‍ശയുണ്ട്.
Post Your Comments