ഒളിംപിക് ചാമ്പ്യനും ലോക അഞ്ചാം റാങ്കുമുള്ള ചെന്‍ ലോങിനെ തോല്പിച്ച് ഇന്ത്യയുടെ സായ് പ്രണീത് സ്വിസ് ഓപണ്‍ ഫൈനലില്‍. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്.ഒടുവില്‍ 22ആം റാങ്കുകാരനായ സായ് പ്രണീത് 21-18, 21-13 എന്ന സ്കോറിനാണ് റിയോ ഒളിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവിനെ തറപറ്റിച്ചത്.രണ്ടാം ഗെയിമില്‍ സായ് പ്രണീതിന്റെ ആധിപത്യം പ്രകടമായിരുന്നു. 46 മിനുറ്റ് നീണ്ട സെമി മത്സരത്തിനൊടുവിലാണ് സായ് പ്രണീതിന്റെ ജയം.
Now this is huge: Sai Praneeth stuns reigning Olympic champion & 2 time World Champion Chen Long 21-18, 21-13 to storm into Final of Swiss Open.
Will take on World No. 2. Shi Yuqi on Sunday.
#SwissOpenSuper300 pic.twitter.com/s59SWfBrnQ— India_AllSports (@India_AllSports) March 16, 2019
ഒന്നാം സീഡ് ചൈനീസ് താരം ഷി യുകിയായിരിക്കും സായ് പ്രണീതിന്റെ ഫൈനലിലെ എതിരാളി. പി.കശ്യപ്, അജയ് ജയറാം, ശുഭാങ്കര്‍ ഡേ, സമീര്‍ വര്‍മ്മ തുടങ്ങിയ താരങ്ങള്‍ സ്വിസ് ഓപണ്‍ സിംഗിള്‍സില്‍ മത്സരിച്ചിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും രണ്ടാം റൗണ്ടിനപ്പുറം പോകാനായില്ല.പരസ്പരം ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളില്‍ സായ് പ്രണീതിന്റെ ആദ്യ ജയമാണിത്. നേരത്തെ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ചെന്‍ ലോങ് സായ് പ്രണീതിനെ തോല്പിച്ചിരുന്നു.
Post Your Comments