തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിക്കുന്ന കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെതിരെ ഡിസിസിയിൽ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്വന്തം നിലപാട് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. ഡിസിസിയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പഠനകാലത്ത് കെ.എസ്.യുവിന് വേണ്ടി താൻ മത്സരിച്ചു അന്ന് എതിർഭാഗത്ത് എസ്എഫ്ഐക്ക് വേണ്ടി എംഎ ബേബിയായിരുന്നു. അദ്ദേഹത്തെ ഞാൻ തോൽപ്പിച്ചു. പിന്നീട് പാർട്ടിയെനിക്ക് തന്നത് തലശ്ശേരിയാണ്. അവിടെ എതിർ സ്ഥാനാർത്ഥി സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണനായിരുന്നു. സിപിഎം പാർട്ടി കൊടികുത്തിവാഴുന്ന തലശ്ശേരിയിൽ അന്നും തനിക്കായിരുന്നു വിജയമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Post Your Comments