ന്യൂഡല്‍ഹി: ഏറെ വിവാദമായ കൊലപാതക കേസായിരുന്നു ഷീന ബോറ കേസ്. കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ ശ്യാംവാര്‍ റായ്. ഇന്ദ്രാണി എങ്ങനെയാണ് കൊലപാതകത്തിന് പദ്ധതി ഇട്ടതെന്നുള്ള വിവരമാണ് ഡ്രൈവര്‍ നല്‍കിയത്.
കാറില്‍ വെച്ചാണ് ഷീന ബോറയെ കൊലപ്പെടുത്തിയത്. ഇത് എങ്ങനെയായിരുന്നുവെന്നുള്ള വിവരവും പ്രതി നല്‍കി കഴിഞ്ഞു. സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി കഴിഞ്ഞു. 2012 ഏപ്രില്‍ 24ന് ഇന്ദ്രാണി മുഖര്‍ജി അവരുടെ കൈകള്‍കൊണ്ട് മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം ഷീനയുടെ മുഖത്തു കയറിയിരിക്കുകയും ചെയ്തുവെന്ന് ശ്യാംവാര്‍ കോടതിയില്‍ പറഞ്ഞു.
2012 മാര്‍ച്ചില്‍ മകളെയും മകന്‍ മേഖയിലിനെയും കൊല്ലണമെന്ന് ഇന്ദ്രാണി സ്‌കൈപ്പിലൂടെ തന്നോട് പറഞ്ഞിരുന്നുവെന്ന് റായ് കോടതിയില്‍ പറഞ്ഞു. അമ്മ എന്ന് വിളിച്ച് ഷീനയും മിഖായേലും തന്നെ അപമാനിക്കുന്നു. ഇന്ദ്രാണിക്കും മക്കള്‍ക്കുമിടയില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായും , ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായി ഷീനയ്ക്ക് ബന്ധമുണ്ടായിരുന്നതായും ഇന്ദ്രാണി പറഞ്ഞിരുന്നതായി ശ്യാംവര്‍ കോടതിയില്‍ പറഞ്ഞു.
ഇന്ദ്രാണിയുടെ ഏറ്റവും വിശ്വാസയോഗ്യനായ ജോലിക്കാരനാണ് താനെന്നും ഒരു സ്ഥിരം വരുമാനമുള്ള ജോലി, കുടുംബത്തിന്റെ ആരോഗ്യം, മക്കളുടെ വിദ്യാഭ്യാസം എല്ലാം ഇന്ദ്രാണി നോക്കിയിരുന്നു. ഇതുകൊണ്ടാണ് ഇതിനൊക്കെ കൂട്ടുനിന്നതെന്നും ഡ്രൈവര്‍ പറയുന്നു. ഷീനയേയും മേഖയാലിനെയും വകവരുത്താന്‍ കൊല്‍ക്കത്തയില്‍ നിന്നും ഒരാള്‍ കൂടെ വരുമെന്നും ഇന്ദ്രാണി പറഞ്ഞിരുന്നതായി റായ് കൂട്ടിച്ചേര്‍ത്തു.
Post Your Comments