Kerala

അനധികൃത പാര്‍ക്കിംഗിന് നിയന്ത്രണം

നീലേശ്വരം നഗരത്തില്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയുള്ള പ്രധാന റോഡില്‍ ചരക്ക് ലോറികളുടെയും ചെറുകിട പിക്കപ്പ് വാഹനങ്ങളുടെയും അനധികൃത പാര്‍ക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ നീലേശ്വരം നഗരസഭാതല ട്രാഫിക് റെഗുലേറ്ററിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഈ റോഡില്‍ രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകുന്നേരം 3.30 മുതല്‍ 5.30 വരെയും ചരക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും സാധനസാമഗ്രികള്‍ കയറ്റിറക്ക് നടത്തുന്നതും നിരോധിക്കും. നിരോധന നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും കയറ്റിറക്കും മൂലം രാവിലെയും വൈകീട്ടും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവ പ്പെടുന്നുണ്ട്. പരീക്ഷ കാലമായതിനാലാണ് ട്രാഫിക് റെഗുലേറ്ററിംഗ് കമ്മിറ്റി നേരത്തെ എടുത്ത തീരുമാനം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്. നീലേശ്വരം ടൗണില്‍ ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ അംഗീകൃതമായി സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം മോട്ടോര്‍ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നഗരസഭ നല്‍കും. അതോടൊപ്പം നീലേശ്വരം നഗരസഭ നമ്പര്‍ നല്‍കുന്ന ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക കളര്‍കോഡ് നല്‍കുന്നതു സംബന്ധിച്ചും ആലോചിക്കുകയും ഇതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.നീലേശ്വരം ടൗണിലെ അനധികൃത ഓട്ടോ പാര്‍ക്കിംഗ് പരിശോധിച്ച് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ അംഗങ്ങളെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ പ്രീപേയ്ഡ് ഓട്ടോറിക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതാ പഠനം നടത്തുവാന്‍ മോട്ടോര്‍ വാഹനവകുപ്പിലെയും പോലീസ് വകുപ്പിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button