ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് കഴിഞ്ഞ ദിവസം മന്നള്‍ സാക്ഷഅയം വഹിച്ചത്. വംശവെറിയനായ അക്രമിയുടെ നരനായാട്ടില്‍ 2 പള്ളികളിലായി 50 പേരാണ് ഇതുവരെ മരണമടഞ്ഞത്. 2 മസ്ജിദുകളിലും കൂടിയായി 40 മിനിറ്റു നീണ്ടുനിന്ന വെടിവെയ്പിന്റെ 17 മിനിറ്റ് തല്‍സമയ ദൃശ്യങ്ങള്‍ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടായിരുന്നു ഈ കൊടും ക്രൂരത. 2 സെമി ഓട്ടമാറ്റിക് തോക്കുകള്‍, 2 ഷോട്ട്ഗണ്ണുകള്‍, ഒരു ലിവര്‍ ആക്ഷന്‍ തോക്ക് ഇവയെല്ലാമായാണ്- ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലും ലിന്‍വുഡിലെ മസ്ജിദിലുമായി വെടിവയ്പു നടത്താന്‍ അക്രമി ബ്രന്റന്‍ ടറാന്റ് എത്തിയത്.
50 പേരെ കൂട്ടക്കുരുതി നടത്തുകയും 39 പേരെ പരുക്കേല്‍പിക്കുകയും ചെയ്ത ടറാന്റ്, പശ്ചാത്താപമോ ഭാവമാറ്റമോ ഇല്ലാതെയാണ് കോടതി മുറിയില്‍ നിന്നത്. ജാമ്യാപേക്ഷ നല്‍കാന്‍ പോലും താല്‍പര്യം കാണിച്ചില്ല. ന്യൂനപക്ഷങ്ങളോടു വിദ്വേഷം പുലര്‍ത്തുന്ന വെള്ളക്കാര്‍ പരസ്പരം കൈമാറുന്ന കൈമുദ്ര കാണിക്കാനും അയാള്‍ മടിച്ചില്ല. പ്രതിയുടെ ചിത്രം പ്രസിദ്ധീകരിക്കുമ്പോള്‍ മുഖം വ്യക്തമാകാത്ത വിധം വേണമെന്നു മാധ്യമങ്ങള്‍ക്കു നിര്‍ദേശമുണ്ട്. കസ്റ്റഡിയിലെടുത്ത 4 പേരില്‍, പൊലീസിനെ സഹായിക്കാനായി ആയുധവുമായി പാഞ്ഞെത്തിയ ഒരാളും ഉള്‍പ്പെട്ടിരുന്നു. അക്രമത്തിനെത്തിയ ആളല്ല ഇതെന്നറിഞ്ഞതോടെ അയാളെ വിട്ടയക്കുകയായിരുന്നു.
തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത് 2017 നവംബറില്‍. ടറാന്റ് തോക്ക് ലൈസന്‍സ് എടുത്തതും തോക്കുകള്‍ സ്വന്തമാക്കിയതും ഉള്‍പ്പെടെ എല്ലാ വിവരങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുകയാണെന്നു പ്രധാനമന്ത്രി ജസിന്‍ഡ പറഞ്ഞു.തോക്കുനിയമത്തില്‍ മാറ്റത്തിനു സമയമായെന്നും അവര്‍ ചൂണ്ടിക്കാട്ടി. ടറാന്റ് ലോകമെമ്പാടും യാത്ര ചെയ്തിട്ടുണ്ടെന്നും ന്യൂസീലന്‍ഡില്‍ വളരെ കുറച്ചുകാലമേ ഉണ്ടായിരുന്നുള്ളൂവെന്നും ആര്‍ഡേന്‍ പറഞ്ഞു. ക്രൈസ്റ്റ്ചര്‍ച്ചിനു തെക്കുള്ള ഡ്യൂണ്‍ഡിനിലായിരുന്നു താമസം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകിട്ടിയിട്ടില്ലെന്നാണു വിവരം. കബറിടങ്ങളൊരുക്കുന്ന ജോലി പുരോഗമിക്കുകയാണ്.
Post Your Comments