ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും, പ്രകീര്‍ത്തിച്ച് കൊണ്ട് ബിജെപി നേതാവ് വികെ സിംഗ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പരീക്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറുടേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു, പൊതുമധ്യത്തില്‍ ഏറ്റവും മികച്ച പ്രതിച്ഛായ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്കത എന്നായിരുന്നു രാഷ്ട്രപതി കോവിന്ദിന്റെ ട്വീറ്റ്.
Post Your Comments