
കൊച്ചി: മയക്കുമരുന്ന് ഗുളിക കെെവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്ക് വന്നിരുന്ന യുവാവിനെ എക്സെെസ് അറസ്റ്റുചെയ്തു. എറണാകുളം ബ്രഹ്മപുരം പടിഞ്ഞാറെ എരിഞ്ഞേലി വീട്ടില്‍ അഷ്‌കറാണ് പിടിയിലായത്. ആലുവ പരിസരങ്ങളില്‍ ലഹരിവില്‍പ്പന നടക്കുന്നു എന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ലുവയില്‍ നിന്നും പെരിയാര്‍ പോകുന്ന സര്‍വീസ് റോഡില്‍ വില്‍പ്പനക്കായി ഒരുക്കിയതായിരുന്നു ലഹരി ഗുളികളെന്ന് റിപ്പോര്‍ട്ട്.
Post Your Comments