കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾക്ക് ഇനിമുതൽ രണ്ടുരൂപ. അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്കുമ്പോള് പേജ് ഒന്നിന് രണ്ടുരൂപ നിരക്കില്‍ മാത്രമേ ഈടാക്കാവൂവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതി വിധിപ്രകാരം ആര്.ടി.ഐ അപേക്ഷയില്‍ അഞ്ച് രൂപയില്‍ കൂടുതല്‍ രേഖകളുടെ ചെലവിനത്തില്‍ ഈടാക്കരുതെന്ന നിര്‍ദേശവും കമീഷന് ഉത്തരവിലുണ്ട്.
സ്കെച്ച്, പ്ലാന്‍ എന്നിവ നല്കുമ്പോള് റവന്യൂ വകുപ്പ് 500 രൂപയും ജി.എസ്.ടിയും ഈടാക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്‍ എം.പോള്‍ അധ്യക്ഷനായ ഫുള്‍ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. 90 ദിവസത്തിനകം വ്യക്തമായ ഉത്തരവ് ഇക്കാര്യത്തില്‍ പുറപ്പെടുവിക്കാന്‍ പൊതുഭരണ വകുപ്പിന് കമ്മീഷന് നിര്‍ദേശം നല്കി.
തോപ്പുംപടി രാമേശ്വരം വില്ലേജിലെ ഏതാനും സര്‍വേ നമ്പറുകളിലെ സ്കെച്ച് ആവശ്യപ്പെട്ട് കരുവേലിപ്പടി സ്വദേശി പി.എക്സ്. ജേക്കബ് സമര്‍പ്പിച്ച പരാതിയാണ് ഉത്തരവിന് കാരണമായത്.
Post Your Comments