
ഹരാരെ: ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 43 ആയി. കിഴക്കന്‍ സിംബാബ് വെയില് 24 പേരും മൊസാംബിക്കില്‍ 19 പേരുമാണ് മരിച്ചത്. സിംബാബ്വെയില് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 40 പേര്‍ക്ക് പരുക്കേറ്റു. സിംബാബ്വെ- മൊസാംബിക്ക് അതിര്‍ത്തി പ്രവിശ്യകളിലാണ് കാറ്റ് നാശം വിതച്ചത്.
ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ഒട്ടേറെ വീടുകള്‍ തകര്‍രുകയും പാലങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തു. വൈദ്യുതിയും താഗതവും മുടങ്ങി. മൊസാംബിക്കിന്റെ അതിര്‍ത്തിയിലെ മനിക്കലന്ഡ് പ്രവിശ്യയിലും നിരവധി വീടുകള്‍ തകര്‍ന്നു. പാലങ്ങള്‍ ഒലിച്ചുപോയി. നിരവധിപേര്‍ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷനേടാനായി മലമുകളില്‍ അഭയം പ്രാപിച്ചു. വീടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മലമുകളിലേക്ക് ഓടിക്കയറിയവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്.
Post Your Comments