മൈസൂരു: മാതാ അമൃതാനന്ദമയിയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. മൈസൂരു യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്‌സിറ്റിയുടെ 99ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഡോക്ടറേറ്റ് നല്‍കുന്നത്. വാര്‍ഷിക സമ്മേളനച്ചടങ്ങ് മാർച്ച് 17 ഞായറാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ അനില്‍ ഡി. സഹസ്രബുദ്ധെ, വിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവഗൗഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.ചടങ്ങിനോട് അനുബന്ധിച്ച് നിരവധിപേർക്ക് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നുണ്ട്.
Post Your Comments