തിരുവനന്തപുരം: കേരള ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ചൊവ്വാഴ്ച അര്‍ധരാത്രി വരെ കേരള തീരത്ത് 1.8-2.2 മീറ്റര്‍ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശരാശരിയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments