കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് വയ്പ എടുത്തതില്‍ കടാശ്വാസം ലഭിക്കുന്നതിന് അപേക്ഷിക്കാം. 2008 ഡിസംബര്‍ 31 വരെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ക്കും 2007 ഡിസംബര്‍ 31 വരെ എടുത്ത വായ്പകളില്‍ നിശ്ചിത തീയതിയ്ക്കകം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കുമാണ് കടാശ്വാസത്തിനായി അപേക്ഷിക്കാവുന്നത്.
കടാശ്വാസ കമ്മീഷനിലും മത്സ്യഭവനിലും ഫിഷറീസ് ജില്ലാ ഓഫീസിലുമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നത്. കടാശ്വാസ കമ്മീഷനില്‍ നേരിട്ട് 31 വരെയും മത്സ്യഭവനിലും ഫിഷറീസ് ജില്ലാ ഓഫീസിലും 25ന് വൈകുന്നേരം നാലുവരെയും അപേക്ഷ നല്‍കാം.
www.fisheries. kerala. gov.in, www.matsyafed. in എന്നീ വെബ്സൈറ്റുകളില്‍ നിന്ന് അപേക്ഷ മാതൃക എടുക്കാം .
Post Your Comments