മുംബൈ: ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിനായി തയ്യാറെടുത്ത് ബംഗളൂരുവും ഗോവയും. രണ്ടാം ഐഎസ്എല്‍ ഫൈനലിനാണ് ഇരു ടീമുകളും മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ഇറങ്ങുന്നത്. മുംബൈ സിറ്റിയെ കീഴടക്കിയാണ് ഗോവ ഫൈനലിനെത്തുന്നത്. ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരുവിന് ഫൈനലിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. സ്പാനിഷ് പരിശീലകരായ സെര്‍ജിയോ ലൊബേറോയുടെയും കാള്‍സ് കദ്രത്തിന്റെയും പോരാട്ടംകൂടിയാണ് ഐഎസ്എല്‍ അഞ്ചാം പതിപ്പ് ഫൈനല്‍.
ബംഗളൂരുവും ഗോവയും തമ്മിലുള്ള മത്സരത്തോടെ രണ്ടു തവണയായി എടികെയും ചെന്നൈയും മാത്രം നേടിയ ഐഎസ്എല്‍ കിരീടത്തില്‍ ഇത്തവണ പുതിയ ടീം മുത്തമിടും. വിദേശതാരങ്ങളിലാണ് ഗോവക്കാരുടെ കരുത്ത്. ഇതുതന്നെയാണ് അവരുടെ ദൗര്‍ബല്യവും. വിദേശതാരങ്ങളും ഇന്ത്യന്‍താരങ്ങളും ഒരുപോലെ തിളങ്ങുന്നതാണ് ബംഗളൂരുവിന്റെ സവിശേഷത.
Post Your Comments