Latest NewsNattuvartha

വേനൽ കനത്തു; കാട്ടുതീ ഭീഷണിയിൽ ഇടുക്കി ജില്ല

ചെ​റു​തോ​ണി: വേനൽ കനത്തു; കാട്ടുതീ ഭീഷണിയിൽ ഇടുക്കി ജില്ല .ജില്ലയിൽ വേ​ന​ൽ ക​ന​ത്ത​തോ​ടെ ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യും സ​മീ​പ പ്ര​ദേ​ശ​വും കാ​ട്ടു​തീ ഭീ​ഷ​ണി​യി​ലെന്ന് അധികൃതർ. ഈ​ വ​ർ​ഷം ഇ​തു​വ​രെ 22 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച​ത്. കൂടാതെ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ലം കാ​ട്ടു​തീ​യി​ൽ ക​ത്തി​യ​മ​ർ​ന്നു. മൊ​ട്ട​ക്കു​ന്നു​ക​ളും വ​ന​വും കൃ​ഷി​ഭൂ​മി​യു​മെ​ല്ലാം കാ​ട്ടു​തീ​യി​ൽ ക​ത്തി​യെ​രി​യു​ക​യാ​ണ്.

കൂടാതെ കെ ​എ​സ്ഇ​ബി​യു​ടെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ലം വാ​ഴ​ത്തോ​പ്പ് സ്വ​ധ​ർ ഷെ​ൽ​ട്ട​ർ​ഹോ​മി​നു സ​മീ​പം ക​ത്തി​ന​ശി​ച്ചു. ഷെ​ൽ​ട്ട​ർ​ഹോ​മി​നു സ​മീ​പം കാ​ട്ടു​തീ എ​ത്തി​യ​തോ​ടെ അ​ന്തേ​വാ​സി​ക​ൾ ഇ​ടു​ക്കി ഫ​യ​ർ​ഫോ​ഴ്സി​ല​റി​യി​ച്ച​ത​നു​സ​രി​ച്ച് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. വ​ന​ഭൂ​മി​യി​ലു​ണ്ടാ​കു​ന്ന കാ​ട്ടു​തീ ല​ക്ഷ​ങ്ങ​ളു​ടെ വ​ന​സ​ന്പ​ത്തും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button