മലപ്പുറം : മലയാള സർവകലാശാലയിൽ വീണ്ടും ഭൂമി വിവാദം.സര്‍വകലാശാലക്ക് ഉയര്‍ന്ന വിലയ്ക്ക് ഭൂമി വില്‍ക്കാൻ പുതിയ തന്ത്രങ്ങളുമായി രാഷ്ട്രീയക്കാരായ റിയല്‍ എസ്റ്റേറ്റുകാര്‍ വീണ്ടും രംഗത്ത്. വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ ഉപേക്ഷിച്ച ഭൂമിക്കച്ചവടം ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്താനാണ് ഇവരുടെ ഉദ്ദേശ്യം.
വെട്ടം വില്ലേജില്‍ മാങ്ങാട്ടിരിയില്‍ ഇവര്‍ ഇതിനായി വിവിധ ആളുകളില്‍ നിന്ന് കണ്ടല്‍ക്കാടും നഞ്ചയുമടക്കമുള്ള ഭൂമി കുറഞ്ഞ വിലക്ക് വാങ്ങിക്കൂട്ടി. രാഷ്ട്രീയ സ്വാധീനമുള്ള ഇവരുടെ ഇടപെടലിനെതുടര്‍ന്ന് ഈ ഭൂമി വാങ്ങാൻ സര്‍വകലാശാല തയ്യാറെടുക്കുകയും ചെയ്തു.വാർത്തയായതോടെ നിവര്‍ത്തിയില്ലാതെ സര്‍വകലാശാല നീക്കം ഉപേക്ഷിച്ചു.
ഭൂമി പരിശോധിച്ച് ഏറ്റവും അനുയോജ്യമായത് വാങ്ങുമെന്നുമാണ് അന്ന് വൈസ് ചാൻസലറായ കെ.ജയകുമാര്‍ അറിയിച്ചിരുന്നത്. പിന്നിട് പേരിനൊരു പരിശോധന നടത്തിയ വിദഗ്ധ സംഘം നേരത്തെ ഉപേക്ഷിച്ച ഭൂമി തന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് കണ്ടെത്തിയത്. വില നേരത്തെ തീരുമാനിച്ചിരുന്ന സെന്‍റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തന്നെ. നേരത്തെ നിശ്ചയിച്ച 17.21 ഏക്കര്‍ ഭൂമിക്ക് പകരം ഇതിലെ കണ്ടല്‍ക്കാടും വെള്ളക്കെട്ടുമുള്ള മൂന്ന് ഏക്കര്‍ ഒഴിവാക്കി ഭൂമി വാങ്ങാനാണ് പുതിയ തീരുമാനം.
എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് കണ്ടൽക്കാട് സംരക്ഷണ സമിതിയുടെ നിലപാട്. ഇപ്പോൾ കണ്ടൽക്കാട് ഒഴിവാക്കിയതിന് ശേഷം നിർമ്മാണ സമയത്ത് ഇവിടെ മണ്ണിട്ട് മൂടി പിന്നീട് ഈ ഭൂമിയിലും നിർമ്മാണം നടത്താൻ സാധ്യതയുണ്ടെന്ന് സമിതി ആരോപിക്കുന്നു.
Post Your Comments