അഹമ്മദാബാദില്‍ 1, 033 വാണിജ്യ യൂണിറ്റുകള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) നികുതിവകുപ്പ് മുദ്രവച്ച് പൂട്ടി. സ്വത്ത് നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് നികുതി വകുപ്പിന്റെ ഇടപടല്‍.
ഭാഗികമായ നികുതി പേയ്‌അെനുവദിക്കില്ലെന്നും മുഴുവന്‍ നികുതിയും അടയ്ക്കണമെന്നുമാണ് വകുപ്പിന്റെ നിലപാട്. അതേസമയം മുമ്പ് ഭാഗികമായ നികുതിസമര്‍പ്പിക്കല്‍ അനുവദിക്കപ്പെട്ടിരുന്നു.
5.85 കോടി രൂപ നികുതിയിനത്തില്‍ ് ലഭിച്ചിട്ടുണ്ട്. ്്‌വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 220, വാണിജ്യ വ്യാപാര യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്, നികുതി വകുപ്പിന്റെ നടപടിയില്‍ കൂടുതല്‍ യൂണിറ്റുകള്‍ പൂട്ടപ്പെട്ടത് ഇവിടെയാണ്.
കിഴക്കന്‍ മേഖലയില്‍ 164 യൂണിറ്റുകളും വടക്കന്‍ മേഖലയില്‍ 142 ഉം പടിഞ്ഞാറന്‍ മേഖലയില്‍ 119 ഉം തെക്ക് 106 എണ്ണവും സെന്‍ട്രല്‍ സോണില്‍ 102 വാണിജ്യകേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇതുവരെ 17,000 ത്തിലധികം വാണിജ്യ യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്. 70 കോടിയോളം രൂപ നികുതിയിനത്തില്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments