കൊട്ടാരക്കര: വിരമിച്ച ജവാന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റിലായി. വാളകം പൊലിക്കോട് മാധവത്തില്‍ ജയകുമാര്‍ ആണ് (49) മര്‍ദ്ദനമേറ്റു മരിച്ചത്. സംഭവത്തില്‍ ബന്ധുവായ പോലീസുകാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. എറണാകുളം ജില്ലാ പോലീസ് ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ പൊലിക്കോട് തറമേല്വീട്ടില് ഷൈന്‍കുമാര്‍ (34), അഖില്‍നിവാസില്‍ അഖില്‍കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ജയകുമാറിന്റെ സഹോദരിയുടെയും സഹോദരന്റെയും മക്കളാണ്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ. ബന്ധുക്കളായ ഇവര്‍ തമ്മില്‍ മുമ്പുതന്നെ വസ്തുതര്‍ക്കം നിലവിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ മദ്യലഹരിയിലായിരുന്ന ജയകുമാറിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചു. അടുത്തദിവസം രാവിലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ജയകുമാറിനെ വാളകത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മര്‍ദ്ദനമേറ്റതും ആന്തരിക അവയവങ്ങള്‍ തകര്‍ന്നുള്ള രക്തസ്രാവവുമാണ് മരണകാരണമെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷൈന്‍കുമാറും അഖില്‍കുമാറും പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments