ന്യൂസിലാന്റ് : ന്യൂസിലാന്റിലെ ഭീകരാക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ വേദനാജനകമായ കുറിപ്പ്. . ന്യൂസിലന്‍ഡിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ഹൃദയം തകര്‍ന്നവര്‍ക്കൊപ്പം വേദന പങ്കിടുന്നു. വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മനഃസാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്. തീവ്രദേശീയതയും കൂടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോകസമാധാനത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments