MollywoodLatest News

ഒരു യമണ്ടന്‍ പ്രേമകഥ; പുതിയ പോസ്റ്റര്‍ പുറത്ത്

ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രം ഈദിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിങ് ജോണ്‍ കുട്ടിയും, നാദിര്‍ഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button