കൊച്ചി: കോണ്‍ഗ്രസിനെ ലോകമാന്റ് എന്ന് പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ രംഗത്ത്. കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായാണ് എന്‍.എസ് മാധവന്‍ രംഗത്ത് എത്തിയത്. . കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ ഹൈക്കമാന്റ് വെറും ലോ കമാന്റായി മാറിയെന്ന് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു സൂചന പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇല്ലാതാക്കിയതിലൂടെ മുഴുവന്‍ സീറ്റിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നത് ലോ കമാന്റായി മാറിയെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് 20 മണ്ഡലങ്ങളിലും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ യുഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് കോണ്‍ഗ്രസിനെ പരഹിസിച്ച് എന്‍എസ് മാധവന്‍ രംഗത്തെത്തിയത്
Post Your Comments