പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഹൃദയം റിലീസ് ആയാല്‍ താന്‍ എന്തായാലും കാണുമെന്നും അതിനൊരു കാരണമുണ്ടെന്നുമാണ് എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.
‘ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്’ എന്നായിരുന്നു ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് എന്‍.എസ്. മാധവന്‍ കുറിച്ചത്. ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിസ്മത്ത് സിനിമയിലും അങ്ങനെ ആയിരുന്നല്ലോ എന്നും ചിത്രം വര്‍ക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിക്കാം എന്നുമാണ് ആരാധകർ മറുപടി നൽകുന്നത്. എന്നാല്‍ എന്‍.എസ്. മാധവന്റെ അഭിപ്രായത്തോട് വിയോജിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ദര്‍ശന…’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ എങ്ങനെയാണ് ഇരുവരുടെയും പ്രായം മനസിലാകുന്നതെന്നായിരുന്നു ഇവർ ചോദിക്കുന്നത്.
Post Your Comments