ആലപ്പുഴ: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സാന്താരി പേള്‍ റിസോര്‍ട്ട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാതിരിക്കാൻ പഞ്ചായത്തിന്റെ ഒത്തുകളി.ഹൈക്കോടതിയില്‍ നല്‍കേണ്ട സത്യവാങ്ങ്മൂലം മൂന്ന് മാസത്തിലേറെയായിട്ടും മാരാരിക്കുളം വടക്ക് പഞ്ചായത്ത് കൊടുക്കാന്‍ തയ്യാറായില്ല.മാത്രമല്ല പഞ്ചായത്തിന് ആലപ്പുഴ സബ്കളക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസും അയച്ചു.
ഇക്കഴിഞ്ഞ ജൂണിലാണ് മുത്തൂറ്റിന്‍റെ സാന്തേരി പേള്‍ റിസോര്‍ട്ട് കയ്യേറിയ ഒന്നരേയക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അപ്പീല്‍ തള്ളിക്കൊണ്ട് ആലപ്പുഴ സബ്കളക്ടര്‍ പുറക്കിറക്കിയത്. താമസിക്കാന്‍ മാത്രമായി മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ രേഖകളില്ലാത്ത ഒന്നര ഏക്കർ ഭൂമിയാണ് റിസോര്‍ട്ട് അനധികൃതമായി വാങ്ങിക്കൂട്ടിയത്.
ഇത് തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ആയിരുന്ന ടിയു ജോണ്‍ ഒരു മാസത്തിലേറെ ഫയല്‍ പൂഴ്ത്തി. സബ്കളക്ടര്‍ ഹിയറിംഗ് നടത്തി ഉത്തരവിട്ട ഫയലില്‍ എല്‍ആര്‍ തഹസില്‍ദാര്‍ ചട്ടം ലംഘിച്ച് വീണ്ടും ഹിയറിംഗ് നടത്തി റിസോര്‍ട്ട് കമ്പനിയെ സഹായിച്ചു. അതിനിടയില്‍ ഭൂമി തിരിച്ചുപിടിക്കുന്ന നടപടി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ റിസോര്‍ട്ടിന് കഴിഞ്ഞു. ഈ
ഭൂമിക്ക് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ കൊടുക്കുകയും ചെയ്തിരുന്നു.
Post Your Comments