രാജ്യത്തിന്റെ കാവലാളാകാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കും സാമൂഹിക തിന്മകള്ക്കുമെതിരായ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു മോദിയുടെ ആഹ്വാനം.
കാവലാളായ നിങ്ങള്‍ ഉറച്ചുനിന്ന് രാജ്യത്തെ സേവിക്കണമെന്ന് മേം ഭീ ചൗക്കിദാര്‍ എന്ന പ്രതിജ്ഞയില്‍ മോദി പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും അഴിമതി, മാലിന്യം, സാമൂഹിക തിന്മകള് തുടങ്ങിയവയ്ക്കെതിരെ പോരാടുന്ന ആരും രാജ്യത്തിന്റെ കാവല്ക്കാരാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്തെ ഓരോ പൗരനും മേം ഭീ ഛൗക്കിദാര്‍ എന്ന പ്രതിജ്ഞയെടുക്കണമെന്നും മോദി ട്വിറ്ററില്‍ പറഞ്ഞു.
തന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സന്ദേശവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. അഴിമതിക്ക് അനുവദിക്കുകയോ സ്വയം അഴിമതി നടത്തുകയോ ചെയ്യാത്ത കാവലാളാണ് താനെന്ന് മോദതി സ്വയം പ്സ്താവന നടത്താറുണ്ട്. കാവല്ക്കാരന് കള്ളനാണെന്ന് പരിഹസിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിക്ക് മറുപടി നല്‍കിയത്. റാഫേല്‍ യുദ്ധവിമാനഇടപാടില് മോദി വിശ്വസ്തര്‍ക്ക് വേണ്ടി ക്രമക്കേട് കാട്ടിയെന്ന് ആരോപണമാണ് രാഹുല്‍ പ്രധാനമായും മോദിക്കെതിരെ ഉന്നയിക്കുന്നത്.
Post Your Comments