Latest NewsCricketSports

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് അനില്‍ കുംബ്ലെ

മുംബൈ: ലണ്ടനിൽ നടക്കാൻ പോകുന്ന ഐസിസി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് അനില്‍ കുംബ്ലെ. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. നായകന്‍ വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ തുടരും. അമ്പാട്ടി റായുഡുവിനെ പിന്തള്ളി പരിചയസമ്പന്നനായ എം എസ് ധോണി നാലാം നമ്പറിലെത്തി. കേദാര്‍ ജാദവ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. റായുഡുവിനും ടീമില്‍ സ്ഥാനം നല്‍കി.

പ്രധാന പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, എന്നിവര്‍ ഇടം നേടിയപ്പോൾ ഉമേഷ് യാദവിനെ മറികടന്ന് യുവ പേസര്‍ ഖലീല്‍ അഹമ്മദ് ടീമിലെത്തി.കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും അനില്‍ കുംബ്ലെയുടെ പ്രവചന ടീമിൽ ഇടം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button