ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തെരെഞ്ഞെടുപ്പു ആപ്ലിക്കേഷനുകളുടെ മാമാങ്കം. ദേശീയ തലത്തിലുളള പാര്‍ട്ടികളുടെ ആപ്പുകള്‍ മുതല്‍ തെരെഞ്ഞെടുപ്പ് ചരിത്രം വിവരിക്കുന്ന ആപ്പുകള്‍ വരെ പ്ലേസ്റ്റോറില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സഹായിക്കുന്നവയും പട്ടികയില്‍ പേര് പരിശോധിക്കുന്നതിനുള്ള ആപ്പുകളും നിലവിലെ പാര്‍ലമെന്റംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ സഹായിക്കുന്ന ആപ്പും ഇതിലുണ്ട്. ആപ്പുകള്‍ എല്ലാം തന്നെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
Post Your Comments