ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നത തല ചര്‍ച്ച പുരോഗമിക്കുകയാണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ 13 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ എഐസിസി തീരുമാനിച്ചു. സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . തര്‍ക്കം മൂലം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് പൂര്‍ത്തിയായില്ല.
വയനാട്, ആലപ്പുഴ, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് മാറ്റിയത്. നാളെ ഹെെക്കാമാന്‍ഡ് മാറ്റി വെച്ച സീറ്റുകളില്‍ ആര് മല്‍സരിക്കണമെന്നതില്‍ തീരുമാനം കെെക്കാളളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്ക് കൊണ്ടു. ഇരുവരും തമ്മില്‍ യാതൊരു ഭിന്നതയില്ലെന്നും ചെന്നിത്തല അറിയിച്ചു.
Post Your Comments