
പനജി: ഗോവയില്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. അവകാശ വാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു. ശിരോദ, മാന്‍ഡ്രേം സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഇത് കഴിയുന്നതോടെ മനോഹര്‍ പരീക്കറിനെ താഴെ ഇറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. ഭരണകക്ഷിയിലെ അഞ്ച് എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡാന്‍കര്‍ നേരത്തെ പറഞ്ഞിരുന്നു.14 അംഗങ്ങളാണ് കോൺഗ്രസ്സിനുള്ളത്.
Post Your Comments