Latest NewsKerala

വരന്റെ വീട് അത്ര പോര : വിവാഹം മുടക്കാന്‍ കണ്ടെത്തിയ കാരണമൊന്നും ഇവിടെ വിലപോയില്ല

കോട്ടയം: വരന്റെ വീട് അത്ര പോര : വിവാഹം മുടക്കാന്‍ കണ്ടെത്തിയ കാരണമൊന്നും ഇവിടെ വിലപോയില്ല. പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി. വരന്റെ വീടിന് ഭംഗി പോരാ എന്ന കാരണം പറഞ്ഞ് ബന്ധുക്കള്‍ വിവാഹം മുടക്കും എന്നുറപ്പായതോടെ കമിതാക്കള്‍ ഒളിച്ചോടി വിവാഹം കഴിച്ചു. കോട്ടയത്തെ എരുമേലിയിലാണ് സംഭവം ഉണ്ടായത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും ഒടുവില്‍ ബന്ധുക്കള്‍ ഈ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.

വിവാഹത്തിന് മുന്നോടിയാടിയായി വരന്റെ വീടുകാണാന്‍ വധുവിന്റെ വീട്ടുകാരെത്തുകയും ചെയ്തു. അവിടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. വരന്റെ വീടിന് അത്ര ഭംഗിപോരാ എന്നാണ് ബന്ധുക്കളുടെ അഭിപ്രായം. ഇക്കാരണം പറഞ്ഞ് വിവാഹം മുടക്കാനാണ് ബന്ധുക്കളുടെ പരിപാടി എന്ന് മനസിലായതോടെ യുവാവും യുവതിയും ഒളിച്ചോടുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയ 21കാരി ഏറെ വൈകിയും വീട്ടിലെത്താതെ വന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കാമുകനൊപ്പമാണ് പോയതെന്ന മനസിലായി. ഇരുവരും വിവാഹിതരായതായും ഉടന്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാം എന്ന് അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button