മക്ക: നിയമലംഘനം നടത്തിയ ഹോട്ടലുകൾക്ക് പൂട്ടുവീണു. മക്കയിൽ എട്ട് ഹോട്ടലുകൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. വിവിധ ബലദിയ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് പ്രവർത്തിച്ച ഹോട്ടലുകൾ അടച്ചുപൂട്ടിയത്.
നിയമ ലംഗനം നടത്തി പ്രവർത്തിച്ച ഹോട്ടലുകളിൽ നിന്ന് കേടായ ധാരാളം ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മആബ്ദ ബലദിയ ഓഫീസ് പരിധിയിൽ നാല് ഹോട്ടലുകളും അജിയാദിൽ മൂന്ന് ഹോട്ടലുകളും ശൗഖിയയിൽ ഒരു ഹോട്ടലുമാണ് അടച്ചു പൂട്ടിയത്.
മിസ്ഫലയിൽ താമസകേന്ദ്രത്തിൽ പ്രവർത്തിച്ച അനധികൃത പാചക കേന്ദ്രവും പരിശോധനക്കിടയിൽ കണ്ടെത്തി. പിടിച്ചെടുത്ത മുഴുവൻ ഭക്ഷ്യ വസ്തുക്കളും പിന്നീട് നശിപ്പിച്ചു.
Post Your Comments