
വെഞ്ഞാറമൂട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാമനപുരം വലിയ കണിച്ചോട് അമല്‍ ഭവനില്‍ സുരേഷ് (48) നാണ് പരിക്കേറ്റത്. വാമനപുരം പെട്രോള്‍ പമ്പിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. രാത്രിയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായ സുരേഷിനെ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ളവെഞ്ഞാറമൂട് ഭാഗത്ത് നിന്നു കാരേറ്റ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ഓട്ടോയാണ് ബെെക്കുമായി കൂട്ടിയിടിച്ചത്.
Post Your Comments