Latest NewsIndia

വൈഎസ് ആറിന്റെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡി മരിച്ച നിലയില്‍

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അമരാവതി: ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പോലീസില്‍ ദുരൂഹത ആരോപിച്ച്‌ പരാതി നല്‍കി.

‘തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാല്‍ തന്നെ മരണ കാരണം അന്വേഷിച്ച്‌ കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ട്’, റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു.68 കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വൈഎസ്‌ആര്‍ കോണ്‍ഗ്രസ് രൂപവത്കരണവേളയില്‍ ജഗനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിവേകാനന്ദ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. എന്നാൽ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ വിവേകാനന്ദ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ വൈ എസ്‌ രാജശേഖര റെഡ്ഢിയും ഹെലികോപ്റ്റർ അപകടത്തിലാണ് മരണമടഞ്ഞത്. മൃതദേഹവും കോപ്റ്റർ അവശിഷ്ടങ്ങളും കണ്ടെത്തിയത് നാലാമത്തെ ദിവസമാണ് വൈ എസ ആറിന്റെ പിതാവും കൊലചെയ്യപ്പെട്ട ആളാണ്.

shortlink

Related Articles

Post Your Comments


Back to top button