കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ ട്രോളി എം എം മണി ഇട്ട പോസ്റ്റിനു മറുപടിയുമായി വി ടി ബൽറാം. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :…കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും “വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് ” എന്നായിരുന്നു എംഎം മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ‘അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്.’
‘പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ലെന്ന്’ എംഎം മണിക്ക് മറുപടിയായി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും. അഭിമാനമാണ് കോൺഗ്രസ് അധികാരത്തിൽ വരണം കോൺഗ്രസ് എന്നെഴുതിയാണ് വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ടോം വടക്കൻ കളം മാറ്റിയതോടെ സോഷ്യൽ മീഡിയയിൽ കോൺഗ്രസിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. തൃത്താല എംഎൽഎ വിടി ബൽറാമിനാണ് ഏറ്റവും അധികം പരിഹാസം കേൾക്കേണ്ടി വന്നത്. കോൺഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാർട്ടി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ കനത്ത വിമര്‍ശനം നടക്കുന്നു എന്നായിരുന്നു വിടി ബല്‍റാം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ബംഗാളിൽ സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽ ബിജെപിയിലെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ടോം വടക്കനെ പോലൊരു മുതിർന്ന നേതാവ് പാർട്ടി വിട്ടതോടെ ബൽറാമിന്റെ മുൻ നിലപാടിനെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തുകയായിരുന്നു.
https://www.facebook.com/vtbalram/posts/10156487889624139
Post Your Comments