Beauty & Style

വേനല്‍ക്കല മേക്കപ്പ് : ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

ലൈറ്റ് ആയിത്തന്നെ മേക്ക് അപ്പ് ചെയ്യാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള മേക്ക് അപ്പ് പാളി മുഖത്ത് വന്നാല്‍ വെയിലില്‍ മുഖമാകെ വരണ്ടുണങ്ങി വലിയാന്‍ സാധ്യതയുണ്ട്.

മാറ്റ് ഫിനിഷ് മേയ്ക്കപ് ആണ് വേനലില്‍ നല്ലത്. ഷിമ്മറും സ്പാര്‍ക്കിളും ഉള്ള മേയ്ക്കപ് വിയര്‍പ്പില്‍ നന്നാവില്ല. അധികതിളക്കവും ഒലിച്ചിറങ്ങലുമാകും ഫലം.

ഡീപ് കളറുകള്‍ വേനലില്‍ ഹെവി ആയി തോന്നും. അതിനാല്‍ ലിപ് മേക്ക് അപ്പിലും ഐ ഷാഡോയിലും റൂഷിലുമൊക്കെ കഴിവതും ലൈറ്റ് കളറുകള്‍ തിരഞ്ഞെടുക്കുക. ലിപ്പില്‍ ന്യൂഡ് കളര്‍ പരീക്ഷിക്കുന്നത് നല്ലതായിരിക്കും. മിനിമല്‍ മേക്ക് അപ്പ് ആണെങ്കില്‍ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം മതി.

ഐഷാഡോ നിര്‍ബന്ധമായും ക്രീം രൂപത്തിലുള്ളത് ഒഴിവാക്കുക. ഐഷാഡോ അപ്ലൈ ചെയ്തതിനു പുറമേ ചേരുന്ന ഷെയ്ഡിലുള്ള കോംപാക്ട് പൗഡര്‍ കൊണ്ട് പതുക്കെ ടച്ചപ് കൊടുക്കുക. ദീര്‍ഘനേരത്തേക്ക് ഐഷാഡോ ഇഫക്ട് കിട്ടാന്‍ ഇതുപകരിക്കും.

ബ്ലഷ് പൗഡര്‍ വേനല്‍ക്കാലത്ത് വേഗം ഒലിച്ചുപോകും. അതിനാല്‍ ബ്ലഷ് സ്റ്റെയിന്‍ (ജെല്‍ രൂപത്തിലുള്ളത് ) ആണ് നല്ലത്. മുകളില്‍ സെറ്റിങ് പൗഡര്‍ ഇട്ടുകൊടുക്കാന്‍ മറക്കരുത്.

എ മേക്ക് അപ്പ് മിനിമല്‍ ആകുന്നതാണ് സുരക്ഷിതം. സ്‌മോക്കി ഐസ്, ക്യാറ്റ് ഐസ് – ഇവയൊക്കെ നിര്‍ബന്ധമാണെങ്കില്‍ കോര്‍ണറുകളില്‍ മാത്രം നല്‍കുക. ലൈനറിന്റെ ഷെയ്ഡിനെക്കാള്‍ ലൈറ്റര്‍ ആയ ഷെയ്ഡ് ഉപയോഗിച്ച് കണ്ണിനു ചെറിയ വാല്‍ കൊടുക്കാം. ഇത് ബ്രഷ് ഉപയോഗിച്ച് സ്മഡ്ജ് ചെയ്താല്‍ കോര്‍ണറില്‍ ലൈറ്റ് സ്‌മോക്കി ഇഫക്ട് കിട്ടും.

ഐ മേക്ക് അപ്പ് കഴുകിക്കളഞ്ഞില്ലെങ്കില്‍ കണ്‍വീക്കവും കുരുവുമുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള കാലമാണ് വേനല്‍. അതിനാല്‍ സിംപിള്‍ ഐ മേയ്ക്കപ് ഉപയോഗിച്ചാലും നിര്‍ബന്ധമായും കഴുകിക്കളയണം. മസ്‌ക്കാര ഉപയോഗിക്കുന്നത് വാട്ടര്‍പ്രൂഫ് തന്നെ വേണം – ഇത് ഒരു കാരണവശാലും ആറു മണിക്കൂറിനുള്ളില്‍ റിമൂവ് ചെയ്യാതിരിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button