ന്യൂഡൽഹി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് സുപ്രീം കോടതി നീക്കി. ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി പറഞ്ഞു.എന്നാൽ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുന്നില്ല. ഇനി നടപടികൾ എടുക്കേണ്ടത് ബിസിസിഐ ആണെന്ന് കോടതി പറഞ്ഞു.
ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മൂന്ന് മാസത്തിനകം പുനപരിശോധിക്കണം എന്ന് സുപ്രീംകോടതി ഉത്തരവില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. 2013 ലെ ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയതുള്ള ശ്രീശാന്തിന്റെ ഹർജി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
Post Your Comments