ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി ഓഫര്‍ താരം നിരസിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്നാണ് സെവാഗ് അറിയിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ വെസ്റ്റ് ഡല്‍ഹിയിലെ സീറ്റാണ് സേവാഗിനു വാഗ്ദാനം ചെയ്തിരുന്നത്.
ഡല്‍ഹിയിലെ ഉന്നത നേതാവാണ് സേവാഗ് ബിജെപിയുടെ വാഗ്ദാനം നിരസിച്ച വിവരം അറിയിച്ചത്. സേവാഗും സഹതാരം ഗൗതം ഗംഭീറും രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് ശക്തമായ അഭ്യൂഹം നിലനിന്നിരുന്നു. ഇരുവരും ഡല്‍ഹിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇതിനിടെയാണ് സേവാഗ് മത്സരിക്കില്ലെന്ന വിവരം ബിജെപി നേതാവുതന്നെ അറിയിച്ചത്.
Post Your Comments