Latest NewsBusiness

ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ വന്‍ കുതിപ്പ്

ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരം അമേരിക്കയില്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ വന്‍ കുതിപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പത്താം സ്ഥാനത്തേക്ക് കയറി. 2019 ജനുവരിയില്‍ ആറര ടണ്‍ സ്വര്‍ണം കൂടി വാങ്ങിയതോടെ ആര്‍ ബി ഐയുടെ കൈവശമുള്ള മൊത്തം സ്വര്‍ണ ശേഖരം 607 ടണ്‍ ആയി. നെതര്‍ലാന്‍ഡ്‌സിനെ മറികടന്നാണ് ഇന്ത്യ പത്താം സ്ഥാനം പിടിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്തെ കേന്ദ്ര ബാങ്കുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ 6.2 ശതമാനം റിസര്‍വ് ബാങ്കിന്റെ കൈവശമാണ്.

2018ല്‍ 600 ടണ്‍ സ്വര്‍ണമാണ് ലോകത്തെ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങി ശേഖരിച്ചത്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിലുള്ള വാങ്ങലായിരുന്നു ഇത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ളത് അമേരിക്കയിലാണ് . 8133 ടണ്‍ സ്വര്‍ണം അവരുടെ കൈവശമുണ്ട്. അമേരിക്കയുടെ മൊത്തം സുരക്ഷിത നിക്ഷേപത്തിന്റെ 75 ശതമാനവും സ്വര്‍ണത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 70.6 ശതമാനം റിസര്‍വ് സ്വര്‍ണമായി സൂക്ഷിച്ചിരിക്കുന്ന ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത് , ഇവര്‍ 3370 ടണ്‍ സ്വര്‍ണമാണ് സൂക്ഷിച്ചിരിക്കുന്നത്. ഐ. എം. എഫിന്റെ കൈവശം 2814 ടണ്‍ സ്വര്‍ണമാണുള്ളത്. ഇറ്റലിയുടെ കൈവശം 2452 ടണ്‍ സ്വര്‍ണമുണ്ട്.

ഫ്രാന്‍സ് 2436 ടണ്ണും റഷ്യ 2119 ടണ്ണും സൂക്ഷിച്ചിട്ടുണ്ട്. 1864 ടണ്‍ സ്വര്‍ണവുമായി ചൈന തൊട്ടടുത്തുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ് 1040 ടണ്ണും ജപ്പാന്‍ 765 ടണ്‍ സ്വര്‍ണവുമാണ് സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ചൈനയും ജപ്പാനും മൊത്തം റിസര്‍വിന്റെ വെറും 2 .5 ശതമാനം മാത്രമാണ് സ്വര്‍ണത്തില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button