
റായ്പുര്‍: ടോം വടക്കന്‍ വലിയ നേതാവൊന്നും ആയിരുന്നില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് വടക്കനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. വടക്കന്‍ ശല്യക്കാരനായിരുന്നെന്നും തന്റെ പേഴ്സണല്‍ സ്റ്റാഫ് ടോം വടക്കനെക്കൊണ്ട് വലിയ ശല്യമാണെന്ന് പറഞ്ഞിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുന്നു എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്.
Post Your Comments