Latest NewsSaudi ArabiaGulf

വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി

റിയാദ് വന്‍തോതിലുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. ഇതിന്റെ പര്യവേക്ഷണം ഉടന്‍ ആരംഭിക്കും. ;ചെങ്കടലിലാണ് വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

സൗദി ഊര്‍ജ വ്യവസായ മന്ത്രി എഞ്ചിനിയര്‍ ഖാലിദ് അല്‍ ഫാലിഹ് ആണ് പദ്ധതി വ്യക്തമാക്കിയത്. ചെങ്കടല്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എണ്ണ ശേഖരത്തെക്കാള്‍ വാതക ശേഖരത്തിന്റെ വലിയ സാധ്യതയാണ് പഠനങ്ങളില്‍ വ്യക്തമായത്.

സമുദ്രത്തിന്റെ അടിതട്ടില്‍ ഒന്ന് മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ താഴ്ചയിലാണ് എണ്ണ ശേഖരം. ഇത് ഖനനം ചെയ്യുന്നതിന് ചിലവ് കൂടുതലുമാണ്. എന്നാല്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന പ്രകൃതി വാതകത്തിന്റെ ആവശ്യം പരഹരിക്കുന്നതിനും വ്യാവസായികമായി വാതകം ഉല്‍പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സൗദി അരാംകോ ഈ രംഗത്ത് നിക്ഷേപത്തിനൊരുങ്ങുന്നത്.

രണ്ട് വര്‍ഷത്തിനകം കൂടുതല്‍ പഠനം നടത്തി ഗ്യാസ് പര്യവേക്ഷണത്തിന് തുടക്കം കുറിക്കാനാണ് പദ്ധതി. ഈ മേഖലയില്‍ നിക്ഷേപമിറക്കുന്നതിലൂടെ ഉയര്‍ന്ന നിരക്കില്‍ ഗ്യാസ് ഇറക്കുമതി ചെയ്യുന്ന ഗള്‍ഫ് വിപണികളും ഇതര അയല്‍ രാജ്യങ്ങളിലെ വിപണികളും കൂടിയാണ് അരാംകോയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button