മണിമല: ആലപ്ര മേലേകവല പ്രയാറ്റുപടിയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം. നാട്ടുകാരുടെ സംശയത്തെതുടര്‍ന്ന് പോലീസും വനംവകുപ്പ് അധികൃതരും പ്രദേശത്ത് പരിശോധന നടത്തി. ഇന്നലെ വൈകിട്ട് ആറോടെ ആള്‍താമസമില്ലാത്ത വീടിന്റെ മതില്‍ പുലി ചാടികടക്കുന്നതായി കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഇടുക്കി സ്വദേശി മനേഷാണു കണ്ടത് . ഇദ്ദേഹം നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാത്രി വൈകിയും പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അതേസമയം കഴിഞ്ഞ ദിവസം രാത്രിയില്‍ പുലിയെ കണ്ട വീടിന്റെ സമീപത്തെ വീടിന്റെ മുറ്റത്ത് വലിയ ജീവിയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു. രാത്രിയില്‍ വലിയ ജീവി ഓടിപോകുന്ന ശബ്ദം കേട്ടതായും പറയപ്പെടുന്നു. പൊന്തന്‍പുഴ വനത്തിന്റെ സമീപപ്രദേശമായതിനാല്‍ പുലിയാണെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത് .വേനല്‍ കടുത്തതോടെ വെള്ളത്തിനും തീറ്റയ്ക്കുമായി നാട്ടിലേയ്ക്ക് ഇറങ്ങിയതാവാമെന്ന് നാട്ടുകാര്‍ പറയുന്നത്. പുലി ഭീതിയിലായ നാട്ടുകാരുടെ ഭീതിയകറ്റാന്‍ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം .
Post Your Comments