കേരളത്തില്‍ ഇതുവരെ കാണാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഓരോ ദിവസം കൂടുന്തോറും ചൂട് ക്രമാതീതമായ രീതിയില്‍ ഉയരുകയാണ്. 2019 ഫെബ്രുവരിയില്‍ 14 ദിവസത്തിനുള്ളില്‍ മാത്രം താപനില 3 ഡിഗ്രി വരെയാണ് ഉയര്‍ന്നത്. ഇത്തരമൊരു ചൂട് തികച്ചും അസ്വാഭാവികമാണ്. കേരളത്തില്‍ വേനല്‍ ഇങ്ങനെ ശക്തമാകാറില്ല- അതോറിറ്റി വ്യക്തമാക്കുന്നു. പാലക്കാടും തൃശൂരും മലപ്പുറത്തും കോഴിക്കോടും സാധാരണ നിലയേക്കാള്‍ എട്ടു ഡിഗ്രിയെങ്കിലും കൂടിയായിരിക്കും മാര്‍ച്ചിലെ താപനിലയെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് കുറഞ്ഞത് നാലു ജില്ലയിലെങ്കിലും താപനില 36 ഡിഗ്രിക്കു മുകളില്‍ രേഖപ്പെടുത്തി. വേനലിന്റെ തുടക്കത്തില്‍ അത് അസ്വാഭാവികമാണ്. പാലക്കാട് പലയിടത്തും കന്നുകാലികള്‍ ചത്തുവീഴുന്നതിന്റെ വാര്‍ത്തകളും വന്നുകഴിഞ്ഞു.
കൊടുംചൂടിനുള്ള കാരണമായി പ്രളയമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റിലെ പ്രളയത്തിനിടെ ഒട്ടേറെ ചെടികളും വൃക്ഷങ്ങളും നഷ്ടമായിട്ടുണ്ട്. ഇവ തീര്‍ത്തിരുന്ന ഹരിതകവചം നഷ്ടപ്പെട്ടതാണ് ഒരു കാരണങ്ങളിലൊന്ന്. ചെടികളില്ലാത്തതിനാല്‍ മേല്‍മണ്ണും വന്‍തോതില്‍ നഷ്ടമായി. അതോടെ ഭൂഗര്‍ഭജലത്തിന്റെ ‘റീചാര്‍ജിങ്ങും’ പ്രതിസന്ധിയിലാണ്. കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോയെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇതിനിടയിലും അശാസ്ത്രീയമായി നിര്‍മാണ പ്രക്രിയകളും തുടരുന്നതോടെ ചൂടേറാന്‍ ഇനി മറ്റു കാരണങ്ങളൊന്നും വേണ്ടെന്നായി.
അതേസമയം എല്ലാ വര്‍ഷവും ഇത്തരത്തില്‍ താപനില വര്‍ധിക്കുന്നതു സ്വാഭാവികമാണെന്നും ഭയക്കേണ്ടതില്ലെന്നും ഗവേഷകരില്‍ ഒരു വിഭാഗം വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഇക്കഴിഞ്ഞ 30 വര്‍ഷത്തിനിടെ താപനില ഒന്നു മുതല്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ ശരാശരി വര്‍ധിച്ചിട്ടുണ്ട്. എല്‍ നിനോ, ആഗോളതാപന പ്രതിഭാസങ്ങള്‍ കാരണം കേരളത്തില്‍ താപനില രണ്ടു ഡിഗ്രി വരെ ഉയരും.
Post Your Comments